
1.
ചിലപ്പോള്‍ ചങ്കുപൊട്ടും
ഉള്ളുനീറും,
ചിലപ്പോള്‍ ചിരിക്കാന്‍ തോന്നും
ചെകിട്ടത്തൊന്നു പൊട്ടിക്കാനും
ചിരിയാണുത്തമം
ആയുസ്സിനും ആരോഗ്യത്തിനും!!
2.
നേര്‍വര പോലെ തോന്നി
അടുത്തെത്തിയപ്പോള്‍
വളഞ്ഞുപുളഞ്ഞ്
കാട്ടുപുഴ പോലെ.
അടിത്തട്ടില്‍ ചുഴിമലരിയുടെ
ക്രൂരമാം രൗദ്രത!
കടലാണു നല്ലത്,
മുങ്ങിമരിച്ചേക്കാം,
പക്ഷേ, പിടിച്ചു
വലിച്ചുമുക്കിക്കൊല്ലില്ലോ..!
3.
എല്ലാമിപ്പോള്‍
എംപി-3 ഫോര്‍മാറ്റിലാണ്.
ഉള്ളം കയ്യില്‍
ആനയെ കിടത്താം
നിത്യാഭ്യാസി പോലും ഞെട്ടും!!!
ഇതിനൊപ്പമുള്ള വര
artfiles.art.com/images/-/Alfred-Gockel/Endle...
3 comments:
മൂന്ന് പ്രണയശകലങ്ങള്‍. ഈ ആസുരകാലത്ത് ഇതിനെയും കവിതയെന്നു വിളിക്കാമോ?
കവിതയോടു സംസാരിച്ചു കടന്നു പോകുമല്ലോ.
:)
ഇട്ടിമാളുവിനു നന്ദി. ഒപ്പം ഇവിടെ വരെ വന്ന മറ്റെല്ലാവര്‍ക്കും.
Post a Comment